*1985ലെ മികച്ച ജനപ്രിയ നടന്‍? : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*
◾മണിപ്പൂരില്‍ സമാധാനം വേണമെന്നും രാജ്യം മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിലാണ് ഇങ്ങനെ പറഞ്ഞത്. മണിപ്പൂരിലുണ്ടായത് ഹിംസാത്മക പ്രവര്‍ത്തനങ്ങളാണ്. പെണ്‍മക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് മുറിവേറ്റു. നിരവധി പേര്‍ കൊല്ലപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അധ്വാനിക്കുന്നുണ്ടെന്നും മോദി അവകാശപ്പെട്ടു. കലാപം ആരംഭിച്ച് മൂന്നര മാസമായിട്ടും പാര്‍ലമെന്റില്‍പോലും മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ പ്രധാനമന്ത്രി വിസമ്മതിച്ചതു വിവാദമായിരുന്നു.
◾
◾രാജ്യമെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പതാക ഉയര്‍ത്തിയും മധുരം വിതരണം ചെയ്തും റാലി നടത്തിയുമെല്ലാം നാടും നഗരവും സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*
ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.
*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*
◾രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര സേനാനികളെയും പോരാട്ടങ്ങളെയും അനുസ്മരിച്ച മുഖ്യമന്ത്രി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണ് പ്രസംഗത്തില്‍ ഏറേയും വിവരിച്ചത്.
◾വൈദ്യുതി നിരക്ക് ഇനിയും വര്‍ധിപ്പിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ അധിക വൈദ്യുതി കൂടുതല്‍ പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നു മന്ത്രി കൃഷ്ണന്‍കുട്ടി വിശദീകരിച്ചു. നാളത്തെ യോഗത്തിനുശേഷം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
◾സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ 25,000 കടന്നു. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അതിഥി പോര്‍ട്ടലിലാണ് രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നത്.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾
◾എറണാകുളം അങ്കമാലി അതിരൂപതയുടെ സെന്റ് മേരീസ് ബസിലിക്കയില്‍ ഇന്നു നാലിനു ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുമെന്ന് ഒരു വിഭാഗം വിശ്വാസികള്‍. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും ഏകീകൃത കുര്‍ബാനയ്ക്കെതിരായ പ്രമേയം അവതരിപ്പിക്കും. ഇന്നലെ വൈകുന്നേരം മാര്‍പാപ്പയുടെ പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ എത്തിയപ്പോള്‍ തടയാന്‍ ശ്രമിച്ച വിശ്വാസികളെ പോലീസ് ബലംപ്രയോഗിച്ചു നീക്കിയിരുന്നു.
◾എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സെന്‍ട്രല്‍ പോലീസ് ആണ് കേസെടുത്തത്.
◾എഐ കാമറകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാന്‍ മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ വിവേക് ഭീമാന്‍വര്‍ തിരുവനന്തപുരത്ത് എത്തി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച നടത്തി. കേരള മാതൃകയില്‍ മഹാരാഷ്ട്രയില്‍ എ ഐ കാമറകള്‍ സ്ഥാപിക്കുന്നതിനാണു ചര്‍ച്ചയെന്ന് മന്ത്രി പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ക്യാന്‍സര്‍ ബാധിച്ചു മരിച്ച യുവതിയുടെ മൃതദേഹം കൊണ്ടു പോകാനെത്തിയ ആംബുലന്‍സ് തടഞ്ഞ് ഭര്‍ത്താവിനെയും ബന്ധുക്കളെയും മര്‍ദിച്ച രണ്ടു പേര്‍ പിടിയില്‍. പുനലൂരിലെ ആംബുലന്‍സ് ഡ്രൈവര്‍മാരായ ലിബിനും ഷെമീറുമാണ് പിടിയിലായത്. പുറത്തുനിന്ന് ആംബുലന്‍സ് വിളിച്ചതാണ് പ്രകോപനത്തിനു കാരണമെന്നു പൊലീസ്.
◾
◾കണ്ണൂര്‍ ധര്‍മ്മശാലയില്‍ ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. ഇന്നലെ രാത്രി ലോറിക്കടിയില്‍ ഉറങ്ങിയ തൃശൂര്‍ ചേര്‍പ്പ് സ്വദേശി വി സജീഷ് ആണ് മരിച്ചത്. സമീപത്തെ കടയിലെ ജീവനക്കാരനാണ് സജീഷ്. താഴെ സജീഷ് കിടക്കുന്നുണ്ടെന്ന് അറിയാതെ ലോറി മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം.
◾ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരണം 51 ആയി. 14 പേര്‍ ഷിംലയിലെ മണ്ണിടിച്ചിലിലാണ് മരിച്ചത്. സമ്മര്‍ഹില്‍സിലെ ശിവക്ഷേത്രം തകര്‍ന്ന് ഏഴുപേര്‍ കൊല്ലപ്പെട്ടു. പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലുമായി 20 പേരെ കാണാതായിട്ടുണ്ടെന്നും ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു അറിയിച്ചു.
◾അടുത്ത സ്വാതന്ത്ര്യദിനത്തിലും ചെങ്കോട്ടയില്‍ താന്‍ പതാക ഉയര്‍ത്താന്‍ എത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ. ചെങ്കോട്ടയിലല്ല, വീട്ടിലാകും മോദി പതാക ഉയര്‍ത്തുക. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു തുടര്‍ഭരണം കിട്ടില്ലെന്നും ഖര്‍ഗെ പറഞ്ഞു.
◾ഭാരത മാതാവ് ഓരോ ഇന്ത്യന്‍ പൗന്റേയും ശബ്ദമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹ്യമാധ്യമങ്ങളിലൂടെ നല്‍കിയ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് ഇങ്ങനെ പ്രതികരിച്ചത്.
◾വിലക്കയറ്റംമൂലം പൊറുതിമുട്ടിയെന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു വൈറലായ ഡല്‍ഹിയിലെ പച്ചക്കറി കച്ചവടക്കാരന്‍ രാമേശ്വറിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിരുന്ന്. രാഹുലിന്റെ ഡല്‍ഹിയിലെ വസതിയിലാണ് ഉച്ചഭക്ഷണം വിളമ്പിയത്. ഒന്നിച്ചു ഫോട്ടോയെടുക്കുകയും ചെയ്തു.
◾മദ്യവ്യാപാരത്തില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് വ്യാപാരിയില്‍നിന്നു പണം തട്ടിയ മലയാളി യുവാവിനെയും യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ അത്താണി സ്വദേശിയുമായ സുബീഷ് പി. വാസു (31), ബിലേക്കഹള്ളി സ്വദേശിനി ശില്‍പ ബാബു (27) എന്നിരാണ് പിടിയിലായത്. ഹൈദരാബാദിലെ വ്യാപാരിയില്‍നിന്ന് 65 ലക്ഷം രൂപയാണ് സുബീഷും ശില്‍പയും തട്ടിയെടുത്തത്.
◾ജൂലൈയില്‍ ഇന്ത്യയുടെ കയറ്റുമതി 15.88% ഇടിഞ്ഞ് 32.25 ബില്യണ്‍ ഡോളറായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 38.34 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ കുറവ്. ജൂണില്‍ ചരക്ക് കയറ്റുമതി 32.97 ബില്യണ്‍ ഡോളറായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ കയറ്റുമതി 14.5% ഇടിഞ്ഞ് 136.22 ബില്യണ്‍ ഡോളറിലെത്തി. ഇക്കാലയളവിലെ ഇറക്കുമതിയും 13.79% ശതമാനം ഇടിഞ്ഞ് 213.2 ബില്യണ്‍ ഡോളറായി. ജൂലൈയില്‍ ഇറക്കുമതി 52.92 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ മാസം ഇറക്കുമതി 53.10 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതി 34.55 ബില്യണില്‍ നിന്ന് 32.70 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടും ചൈന ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ചരക്ക് വിതരണക്കാരായി തുടര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 10.42 ബില്യണ്‍ ഡോളറില്‍ നിന്ന് ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്കുള്ള കയറ്റുമതി 20.45 ബില്യണ്‍ ഡോളറായി വര്‍ധിച്ചതോടെ, റഷ്യ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വലിയ ചരക്ക് വിതരണക്കാരായി മാറി. ജൂലൈയിലെ സേവന കയറ്റുമതി 27.17 ബില്യണ്‍ ഡോളറും ഇറക്കുമതി 14.85 ബില്യണ്‍ ഡോളറും രേഖപ്പെടുത്തി. ജൂണില്‍ സേവന കയറ്റുമതി 27.12 ബില്യണ്‍ ഡോളറും ഇറക്കുമതി 15.88 ബില്യണ്‍ ഡോളറുമായിരുന്നു. ഏപ്രില്‍-ജൂലൈ കാലയളവില്‍ സേവനങ്ങളുടെയും ചരക്കുകളുടെയും കയറ്റുമതി മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6% ഇടിഞ്ഞ് 244.15 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 11% ഇടിഞ്ഞ് 272.41 ബില്യണ്‍ ഡോളറിലുമെത്തി.
◾പേരു മാറ്റത്തിന് പിന്നാലെ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍ എക്സ്. ഫെയ്സ്ബുക്കിലേതു പോലെ വലിയ പോസ്റ്റുകള്‍, യുട്യൂബിലേതു പോലെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ എന്നിവ. കൂടാതെ പരസ്യവരുമാനത്തിന്റെ ഓഹരി വെരിഫൈഡ് ഉപയോക്താക്കളുമായി പങ്കിടാനും തുടങ്ങി. വാട്സാപ് ഉള്‍പ്പെടെയുള്ള മെസഞ്ചര്‍ ആപ്പുകളോടു മത്സരിക്കാന്‍ വീഡിയോ കോള്‍ സംവിധാനമാണ് അടുത്തതായി അവതരിപ്പിക്കുന്നത്. വീഡിയോ കോള്‍ വൈകാതെ ട്വിറ്ററില്‍ അവതരിപ്പിക്കുമെന്ന് സിഇഒ ലിന്‍ഡ യാക്കരിനോ ആണ് അറിയിച്ചത്. വാട്സാപ്പില്‍ നിന്നു വ്യത്യസ്തമായി ഫോണ്‍ നമ്പര്‍ നല്‍കാതെ തന്നെ ട്വിറ്ററിലുള്ള മറ്റുള്ളവരുമായി വീഡിയോ കോള്‍ ചെയ്യാം. എക്സിന്റെ ഡയറക്ട് മെസേജ് വിഭാഗത്തിലാണ് വീഡിയോ കോളുകളും എത്തുക. ഉപയോക്താവിന്റെ പ്രൊഫൈല്‍ ചിത്രത്തില്‍ നിന്നാണ് വീഡിയോ കോള്‍ ചെയ്യേണ്ടത്. വാട്സാപ്പിലേതു പോലെ തന്നെ ട്വിറ്ററിലും വീഡിയോ കോള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതായിരിക്കും.
◾ബോളിവുഡിന്റെ റൊമാന്റിക് ഹീറോ ഷാറുഖ് ഖാനെ പ്രണയിച്ച് തെന്നിന്ത്യന്‍ സുന്ദരി നയന്‍താര. ഇരുവരും ഒന്നിച്ചെത്തുന്ന ‘ജവാന്‍’ സിനിമയിലെ റൊമാന്റിക് ഗാനം പുറത്തിറങ്ങി. ‘ചലേയാ’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്. ചിത്രത്തിലെ തന്റെ പ്രിയപ്പെട്ട ഗാനം ‘ചലേയാ’ ആണെന്ന് കഴിഞ്ഞ ദിവസം ഷാറുഖ് എക്സില്‍ പങ്കുവച്ചിരുന്നു. മൂന്ന് ഭാഷകളിലായി പുറത്തിറങ്ങിയ ഗാനത്തിന്റെ തമിഴ് പതിപ്പ് പ്രിയ മാലിക്കിനൊപ്പം ചേര്‍ന്നു പാടിയിരിക്കുന്നത് ചിത്രത്തിന്റെ കമ്പോസര്‍ അനിരുദ്ധ് തന്നെയാണ്. അര്‍ജിത് സിങും ശില്‍പ റാവുവുമാണ് ഹിന്ദി വേര്‍ഷന്‍ പാടിയിരിക്കുന്നത്. തെലുങ്കു വേര്‍ഷന്‍ പാടിയിരിക്കുന്നത് ആദിത്യ ആര്‍.കെ.യും പ്രിയ മാലിയും ചേര്‍ന്നാണ്.
◾ലോകം ഭയപ്പെട്ടിരുന്ന മഹാമാരിയായിരുന്നു കൊവിഡ്. വാക്സിസിനുകളിലൂടെയും ചില നിയന്ത്രണങ്ങളിലൂടെയും മഹാമാരിയെ തടഞ്ഞതില്‍ ഇന്ത്യ ലോകത്തിന് മാതൃകയായെന്ന് അഭിപ്രായങ്ങളുണ്ടായി. അക്കഥ പ്രമേയമമായി എത്തുകയാണ് പുതിയ ചിത്രമായ ‘ദ വാക്സിന്‍ വാര്‍’. ‘കശ്മീര്‍ ഫയല്‍സി’ന്റെ സംവിധായകന്റെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ചു. കൊവാക്സിന്‍ നിര്‍മിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളാണ് ടീസറില്‍ കാണുന്നത്. ഒരു യഥാര്‍ഥ കഥയായിരിക്കും ചിത്രം പറയുന്നത് എന്ന് പ്രഖ്യാപിക്കുമ്പോള്‍ വെളിപ്പെടുത്തിയിരുന്നു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 28നാണ് റിലീസ് ചെയ്യുക. പല്ലവി ജോഷി, നാനാ പടേകര്‍, പല്ലവി ജോഷി, റെയ്മ സെന്‍, അനുപം ഖേര്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹന്‍ കൗപുര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഹിന്ദിക്ക് പുറമേ തമിഴിലും തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.
◾ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു വെടിവെപ്പിനേയും സ്‌ഫോടനങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഐ7, 7സീരീസ് കാറുകള്‍ പുറത്തിറക്കി. ഇതില്‍ ഐ7 ബിഎംഡബ്ല്യു പുറത്തിറക്കുന്ന ആദ്യത്തെ അതീവ സുരക്ഷാ വൈദ്യുതി കാറാണ്. രണ്ടു കാറുകളിലും വിആര്‍ 9 ബാലിസ്റ്റിക് പ്രൊട്ടക്ഷനാണ് ബിഎംഡബ്ല്യു നല്‍കിയിരിക്കുന്നത്. ഡ്രോണ്‍ വഴിയുള്ള ആക്രമണങ്ങളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കാറുകളാണിത്. മികച്ച ബ്രേക്കിങ് സംവിധാനമുള്ള 20 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിലുള്ളത്. ടയറിലെ വായു പൂര്‍ണമായും നഷ്ടമായാല്‍ പോലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ വാഹനത്തെ പ്രാപ്തമാക്കുന്ന പ്രത്യേകതരം ടയറുകളാണ് ഐ7 ന്റെ മറ്റൊരു പ്രത്യേകത. ബിഎംഡബ്ല്യു പ്രൊട്ടക്ഷന്‍ കോര്‍ എന്നു പേരിട്ടിരിക്കുന്ന പ്രത്യേകം നിര്‍മിച്ച ഉരുക്കു ചട്ടക്കൂടാണ് ഐ7ന് സുരക്ഷ നല്‍കുന്നത്. വാഹനത്തിന്റെ അടിഭാഗത്തും ഈ ചട്ടക്കൂട് സുരക്ഷ നല്‍കുന്നുണ്ട്. കനമേറിയ ബുള്ളറ്റ് പ്രൂഫ് ചില്ലുകളാണ് വാഹനത്തിലുള്ളത്. ഇന്ധന ടാങ്കിലേക്ക് വെടിയേറ്റാല്‍ സ്വയം പ്രതിരോധം തീര്‍ത്ത് ഇന്ധന ചോര്‍ച്ച തടയുന്ന സെല്‍ഫ് സീലിങ് കേസിങും ഐ7ന്റെ സുരക്ഷാ സൗകര്യങ്ങളിലൊന്നാണ്. ബി.എം.ഡബ്ല്യു ഐ7ന്റെ ഇലക്ട്രിക് മോട്ടോറുകള്‍ക്ക് 536എച്പികരുത്തും പരമാവധി 745 എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. ബി.എം.ഡബ്ല്യു 7 സീരീസ് പ്രൊട്ടക്ഷന്‍ വാഹനങ്ങളില്‍ മൈല്‍ഡ് ഹൈബ്രിഡ് ടര്‍ബോചാര്‍ജ്ഡ് 4.4 ലിറ്റര്‍ വി8 എന്‍ജിനാണുള്ളത്. 523എച്പി കരുത്തും പരമാവധി 750 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ എന്‍ജിന് സാധിക്കും.
◾2023 -ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ചലച്ചിത്ര ഗ്രന്ഥം. സെല്ലുലോയ്ഡില്‍ നിന്നും ഡിജിറ്റലിലേക്കു സഞ്ചരിച്ച സിനിമയുടെ ദൃശ്യഭാവനാ തലങ്ങളെ അതിസൂക്ഷ്മമായി ആലേഖനം ചെയ്യുന്ന കൃതി. സിനിമയെന്ന മാധ്യമം ഉല്പാദിപ്പിക്കുന്ന രസക്കൂട്ടുകള്‍ ജനസമൂഹത്തില്‍ സൃഷ്ടിക്കുന്ന പരിണാമങ്ങള്‍ അതിനിഷ്‌കളങ്കമല്ലായെന്നും കമ്പോള വ്യവഹാരങ്ങളുടെ തന്ത്രങ്ങള്‍ അവയില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന ആഴമേറിയ പഠനങ്ങള്‍. സിനിമയിലെ സ്ത്രീപക്ഷവും അരിക് ജീവിതങ്ങളും വാര്‍ദ്ധക്യത്തിന്റെ അവസ്ഥാന്തരങ്ങളുമെല്ലാം വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം മലയാള സിനിമയുടെ ഭാവുകത്വ പരിണാമങ്ങളെ വിവിധ തലങ്ങളില്‍നിന്ന് വിലയിരുത്തുന്നു. ചലച്ചിത്ര പഠനമേഖലയിലെ ദിശാ വ്യതിയാനത്തെ അടയാളപ്പെടുത്താന്‍ പര്യാപ്തമായ കൃതി. ‘സിനിമയുടെ ഭാവനാ ദേശങ്ങള്‍’. സി എസ്സ് വെങ്കിടേശ്വരന്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 285 രൂപ.
◾ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധിക്കണം. സാവധാനത്തില്‍ ചവച്ചരച്ച് വേണം ഭക്ഷണം കഴിക്കാന്‍, ഒറ്റയടിക്ക് വിഴുങ്ങുന്നത് ഒഴിവാക്കണം. ടിവി കണ്ടും ഫോണ്‍ നോക്കിയിരുന്നുമൊക്കെ ഭക്ഷണം വിഴുങ്ങുകയാണ് പലരുടെയും ശീലം. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളെല്ലാം ശരീരം ആഗിരണം ചെയ്യണമെങ്കില്‍ സാവധാനത്തില്‍ ചവച്ചരച്ച് കഴിക്കണം. ദഹനപ്രക്രിയയുടെ തുടക്കം വായിലാണ് നടക്കുന്നത്. ഭക്ഷണം ചെറിയഭാഗങ്ങളാക്കാനാണ് നന്നായി ചവച്ചരച്ച് കഴിക്കണം എന്ന് പറയുന്നത്. ഇത് അന്നജത്തെ ഷുഗര്‍ ആയി മാറ്റുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം എളുപ്പമാകും. ദഹനപ്രക്രിയ വേഗത്തിലാക്കാനും ഇത് സഹായിക്കും. ഭക്ഷണം ചവച്ച് തുടങ്ങുമ്പോള്‍തന്നെ തലച്ചോര്‍ വയറ്റിലേക്ക് ചില സിഗ്നലുകള്‍ അയക്കും. മാത്രമല്ല ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ചില ഡൈജസ്റ്റീവ് ജ്യൂസുകളെ പുറന്തള്ളാന്‍ തലച്ചോറ് നിര്‍ദേശം ലഭിക്കുകയും ചെയ്യും. വേഗത്തില്‍ ഭക്ഷണം ചവയ്ക്കുമ്പോള്‍ വയര്‍ നിറഞ്ഞു എന്ന് തലച്ചോറിന് മനസ്സിലാകുക പ്രയാസമായിരിക്കും. ഇത് അനാവശ്യമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും. അതേസമയം, സാവധാനത്തില്‍ ഭക്ഷണം കഴിച്ചാല്‍ ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കാം. അതുമാത്രമല്ല സാവധാനത്തില്‍ കഴിക്കുമ്പോള്‍ ശരീരത്തിലെത്തുന്ന കലോറിയുടെ അളവും കുറവായിരിക്കും. വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതുവഴി വായുകോപം, വയറിനു കനം തുടങ്ങി പല അസ്വസ്ഥതകളും ഉണ്ടാകും.