ഓരോ നാട്ടിലുമുള്ള ജനതയുടെ വിസ്മയിപ്പിക്കുന്ന ഭാവനകളാല്‍ സമൃദ്ധമാണ് ആ നാടുകളിലെ ഐതിഹ്യകഥകള്‍. സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യേകതകളെ ഉള്‍ക്കൊള്ളുന്ന ഈ കഥകള്‍ നാടുകളുടെ ചരിത്രമാണ് രേഖപ്പെടുത്തുന്നത്. ലക്ഷദ്വീപില്‍ പ്രാചാരമുള്ള ഐതിഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും സമാഹാരമായ ഈ പുസ്തകം ദ്വീപുകളിലെ ജനതയുടെ അടയാളപ്പെടുത്താത്ത ചരിത്രമാണ്. കവരത്തി, ആന്ത്രോത്ത്, കടമത്ത് തുടങ്ങി വിവിധ ദ്വീപുകളില്‍ ഉരുവംകൊണ്ട് അവിടെ വാമൊഴിയായി നിലനിന്നുവരുന്ന കഥകളുടെ അത്യപൂര്‍വ്വ പുസ്തകം. ‘ലക്ഷദ്വീപിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും’. ഡോ. എം മുല്ലക്കോയ. ഡിസി ബുക്സ്. വില 237 രൂപ.