എയിംസ്സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം ഉടൻ കേരളം സന്ദർശിക്കുമെന്ന് കേരള സർക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. പാർലമെന്റ് സമ്മേളനത്തിനുശേഷം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നും കോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്നാണ് കേരള സർക്കാരിന്റെ നിർദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. അനുയോജ്യമായ സൗകര്യങ്ങൾ ഇവിടെയുണ്ടോയെന്ന് കേന്ദ്ര സംഘം പരിശോധിക്കുമെന്നും മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും ആരോഗ്യ സെക്രട്ടറിയെ കണ്ടതിനുശേഷം കെ വി തോമസ് പറഞ്ഞു.
എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം ഉടൻ കേരളം സന്ദർശിക്കുമെന്ന് കെ വി തോമസ്
