‘കുട്ടന്റെ ഷിനിഗാമി’ എന്ന ചിത്രം സെപ്റ്റംബര്‍ 20 ന് പ്രദര്‍ശനത്തിനെത്തും. ഹ്യൂമര്‍, ഫാന്റസി, ഇന്‍വെസ്റ്റിഗേഷന്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. തികച്ചും വ്യത്യസ്തമായ പ്രമേയവുമായാണ് സംവിധായകന് റഷീദ് പാറയ്ക്കല്‍ ഇത്തവണ എത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സിന്റെ അഞ്ചാമത് ചിത്രം കൂടിയാണിത്. ഷിനിഗാമി ഒരു ജാപ്പനീസ് വാക്കാണ്. ഷിനിഗാമി എന്നാല്‍ കാലന് എന്നാണ് ജാപ്പനീസ് ഭാഷയിലെ അര്‍ഥം. കൈയ്യില്‍ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനിഗാമിയുടെ നടപ്പ്. ഈ ചെരുപ്പ് ധരിക്കുന്നതോടെ അത്മാവ് കൂടെപ്പോരണമെന്നതാണ് ഇവരുടെ വിശ്വാസം. ഇവിടെ കുട്ടന്റെ ആത്മാവിനെ ചെരുപ്പു ധരിപ്പിക്കാന്‍ ഷിന്‍ഗാമിയുടെ ശ്രമം നടക്കുന്നില്ല. ഈ സംഭവങ്ങളാണ് നര്‍മ്മത്തിന്റെയും ഫാന്റസിയുടെയും ഒപ്പം തികഞ്ഞ ത്രില്ലര്‍ മൂഡിലും അവതരിപ്പിക്കുന്നത്. കുട്ടന് എന്ന ആത്മാവായി ജാഫര്‍ ഇടുക്കിയും ഷിനിഗാമിയായി ഇന്ദ്രന്‍സും അഭിനയിക്കുന്നു. അനീഷ് ജി മേനോന്, ശ്രീജിത്ത് രവി, സുനില്‍ സുഖദ, അഷറഫ് പിലായ്ക്കല്‍, ഉണ്ണിരാജാ, മുന്‍ഷി രഞ്ജിത്ത്, പ്രിയങ്ക, അഖില, സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.