പാരീസ് ഒളിംപിക്സില്‍ പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ 3 പോസിഷനില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ ഫൈനലിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ ഏഴാമതെത്തിയാണ് സ്വപ്നില്‍ ഫൈനല്‍ റൗണ്ടിലെത്തിയത്. വനിതാ വിഭാഗം 50 മീറ്റർ റൈഫിൾ 3 പോസിഷനില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഐശ്വര്യ തോമര്‍ ഫൈനലിന് യോഗ്യത നേടിയില്ല. അതോടൊപ്പം വനിതാ സിംഗിള്‍സ് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി വി സിന്ധുവും പുരുഷ വിഭാഗം സിംഗിള്‍സില്‍ ലക്ഷ്യം സെന്നും പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് ഇന്ത്യയുടെ മറ്റൊരു നേട്ടം.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan