പ്രകടനപരതയില്ല. ജീവിതത്തിന്റെ, നാഗരികതയുടെ നില്പിനെയും നീക്കത്തെയും നോക്കുന്നുണ്ട്. അവയുടെ തത്ത്വങ്ങളറിയുന്നുണ്ട്. മാറുന്നുണ്ട് കാലവും! പക്ഷേ, ആഘോഷത്തില്‍ പങ്കാളിയല്ല. ഉള്ളിലിരിക്കുമ്പോഴും ഒരര്‍ത്ഥത്തില്‍ പുറത്താണ്. സാക്ഷിനിലയും പ്രധാനമാണ് എന്നറിയുന്നയാളാണ്. ഇയാള്‍ക്ക് മൃദുല്‍ എന്ന് പേരിട്ടതാരാണ്? അറിയില്ല. ആ പേരിന്റെ അര്‍ത്ഥത്തിനൊത്താണോ കഥാജീവിതം? അതെ-അതറിയാം. ‘കുളെ’. മൃധുല്‍ വി.എം. ഡിസി ബുക്‌സ്. വില 126 രൂപ.