ജനനവും മരണവും ഇഴചേരുന്ന നിതാന്ത പ്രക്രിയയില്‍ ലയിച്ചുചേരാന്‍ വെമ്പല്‍ കൊള്ളുന്ന മനുഷ്യജന്മങ്ങള്‍. വീര്‍പ്പുമുട്ടിക്കുന്ന ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന കരുതലിന്റെയും കാരുണ്യത്തിന്റെയും ബന്ധനങ്ങളെ തകര്‍ത്ത് സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന കുറെ ആത്മാക്കള്‍. അനുവാചക ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഏതാനും കഥാപാത്രങ്ങള്‍. ആഖ്യാനചാരുത കൊണ്ടും കഥ പറയാനുള്ള സാമര്‍ത്ഥ്യം കൊണ്ടും കാലദേശങ്ങളില്‍ മറികടക്കുന്ന ധ്വനി മധുരങ്ങളായ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. കഥകളിലൂടെ വായനക്കാര്‍ സഞ്ചരിക്കുമ്പോള്‍ സഹയാത്രികരായി നമുക്ക് വേണ്ടപ്പെട്ടവര്‍ കൂടെയുണ്ടാകും എന്ന അനുഭവം. കണ്ണും ഹൃദയവും ആര്‍ദ്രമാക്കുന്ന ഒരു കഥാസമാഹാരം. ‘കുടക്കല്ലുകള്‍ പണിയുന്നവര്‍’. ജഗദീഷ് തുറവൂര്‍. ലിവിംഗ് ലീഫ് പബ്‌ളിക്കേഷന്‍സ്. വില 260 രൂപ.