ബജറ്റിലെ സ്വകാര്യ വിദേശ സർവകലാശാലകൾക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുന്നതിനിടെ എസ്എഫ്ഐക്കെതിരെ വിമർശനവുമായി കെഎസ്യു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണത്തിൽ എസ്എഫ്ഐ പഴയ നിലപാട് മാറ്റിയോ എന്ന് കെഎസ്യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യന്റെ ഫേസ്ബുക്ക് കുറിപ്പ്. എസ്എഫ്ഐ പണ്ട് ചെയ്തതൊക്കെ തെറ്റാണെന്ന് സമ്മതിക്കണമെന്നും. അല്ലെങ്കിൽ പുതിയ നിലപാട് തുറന്നു പറയണമെന്നും, ടിപി ശ്രീനിവാസന് കൊടുത്തത് പോലെ ബാലഗോപാലിന് കൊടുത്തിട്ട് എസ്എഫ്ഐയുടെ ചരിത്രം ഓർമ്മിപ്പിക്കണമെന്നുമാണ് ആനിന്റെ കുറിപ്പ്.
എസ്എഫ്ഐക്കെതിരെ വിമർശനവുമായി കെഎസ്യു
