തിരുവനതപുരം മേയർ ആര്യാ രാജേന്ദ്രനെതിരായ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന കെഎസ്ആർടിസി ഡ്രൈവർ യദുവിൻ്റെ ഹർജി തള്ളി. കേസിൽ പ്രതികളായ മേയർ ആര്യ , സച്ചിൻദേവ് എം.എൽ.എ എന്നിവരിൽ നിന്നും സ്വാധീനം ഉണ്ടാകാൻ പാടില്ലെന്നും ശാസ്തീയമായ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണം വസ്തുനിഷ്ടവും സത്യ സന്ധ്യവുമാകണമെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണത്തിൽ കാലതാമസം പാടില്ലെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിനുഉള പൂർണ സ്വാതന്ത്ര്യം അന്വേഷണ ഉദ്യോഗസ്ഥനുണ്ടെങ്കിലും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കോടതി പറഞ്ഞു. യദുവിൻ്റെ അഭിഭാഷകർ ഇക്കാര്യം അംഗീകരിച്ചതോടെ ഹർജി തീർപ്പാക്കി.