കോണ്‍ഗ്രസില്‍ കുതികാല്‍വെട്ട്. ശശി തരൂരിനെ പങ്കെടുപ്പിച്ചു കോഴിക്കോട് നടത്തുന്ന സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍വാങ്ങി. എന്നാല്‍ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക പ്രസ്ഥാനം സെമിനാര്‍ ഏറ്റെടുത്തു. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്നതാണു സെമിനാര്‍ വിഷയം. ശശി തരൂരിനെ പങ്കെടുപ്പിക്കുന്ന പരിപാടിയില്‍നിന്നു പിന്മാറാന്‍ ഉന്നത നേതാക്കള്‍ നിര്‍ദ്ദേശിച്ചെന്ന് ആരോപണം ഉയര്‍ന്നു.
യൂത്ത് കോണ്‍ഗ്രസ് പിന്മാറിയാലും സെമിനാര്‍ നടക്കുമെന്നു ശശി തരൂര്‍. സെമിനാര്‍ നടത്താന്‍ മറ്റൊരു സംഘാടകര്‍ ഉണ്ട്. തന്നെ ആരും ഭയക്കേണ്ട. തനിക്ക് ആരും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. മലബാറിലെ പരിപാടികളെച്ചൊല്ലി അനാവശ്യ വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും ശശി തരൂര്‍.
ശശി തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് സംവാദ പരിപാടി നടത്തരുതെന്ന് കെപിസിസി നേതൃത്വം വിലക്കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസിനെത്തന്നെ തിരുത്തിയ ചരിത്രം യൂത്ത് കോണ്‍ഗ്രസിനുണ്ട്. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ്. കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.