‘ഭ്രമയുഗം’ ചിത്രത്തിനെതിരെ കോട്ടയത്തെ കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് തടയണം എന്നും കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാകുമെന്നും പറഞ്ഞായിരുന്നു ഹര്‍ജി. ഇപ്പോഴിതാ സിനിമ നിയമക്കരുക്കില്‍ പെട്ടതോടെ കുഞ്ചമന്‍ പോറ്റി തീം എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ മാറ്റിയിരിക്കുകയാണ്. ‘കുഞ്ചമന്‍ പോറ്റി തീം’ എന്ന ഗാനത്തിന് ‘കൊടുമണ്‍ പോറ്റി തീം’ എന്ന പേരാണ് യൂട്യൂബില്‍ എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നത്. ഗാനത്തിന്റെ പോസ്റ്ററിലെ കുഞ്ചമന്‍ പോറ്റി തീം എന്ന വരികളിലെ കുഞ്ചമന്‍ മായ്ച്ച് കളഞ്ഞതായും കാണാം. ഇപ്പോള്‍ പോറ്റി തീം എന്ന് മാത്രമാണ് പോസ്റ്ററിലുള്ളത്. ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ തിരുത്ത് അണിയറപ്രവര്‍ത്തകര്‍ യൂട്യൂബില്‍ വരുത്തിയിരിക്കുന്നത്. ‘കുഞ്ചമണ്‍ പോറ്റി’ അല്ലെങ്കില്‍ ‘പുഞ്ചമണ്‍ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണ്. സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സല്‍കീര്‍ത്തിയെ ബാധിക്കുമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്. മമ്മൂട്ടിയെപ്പോലെ ഒരു നടന് ഇത്തരം വേഷം ചെയ്യുന്നത് ഒരുപാടുപേരെ സ്വാധീനിക്കും എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ബ്ലാക് ആന്‍ഡ് വൈറ്റില്‍ റിലീസ് ചെയ്യുന്ന ഭ്രമയുഗം റിലീസിനായി ആരാധകര്‍ ആവേശത്തിലാണ്. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മൊത്തം അഞ്ച് ഭാഷകളിലാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നത്.