സിനിമാ സെറ്റുകളിൽ ഇനി മുതൽ ഷാഡോ പോലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ. ഇത് സംബന്ധിച്ച് വിവരം ലഭിച്ചാൽ റെയ്ഡ് നടത്തും. പക്ഷെ ഇതുവരെ ആരിൽനിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നു. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നു പറച്ചിൽ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
