അനീഷ്യയുടെ ആത്മഹത്യ കേസ് സിറ്റി ക്രൈംബ്രാഞ്ച് അന്വഷിക്കുമെന്ന്കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ അക്ബർ ഉത്തരവിറക്കി.പരവൂർ കോടതിയിലെ എപിപി ആയിരുന്ന അനീഷ്യയുടെ ആത്മഹത്യയ്ക്ക് കാരണമായവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായതോടെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് അനീഷ്യയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ആരോപണമുണ്ട്. കുറ്റാരോപിതനായ മേലുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
അനീഷ്യയുടെ മേലുദ്യോഗസ്ഥനായ കൊല്ലം ഡിഡിപി അവരെ പരസ്യമായി അപമാനിച്ചതിന് തെളിവുണ്ട്. മേലധികാരിയിൽ നിന്നും വലിയ തോതിലുള്ള മാനസിക പീഡനം അനീഷ്യക്ക് നേരിടേണ്ടിവന്നു. ഇതിനെ തുടർന്നാണ് അനീഷ ആത്മഹത്യ ചെയ്തത്.കുറ്റക്കാർക്ക് യാതൊരു രാഷ്ട്രീയ സംരക്ഷണവും സർക്കാർ നൽകരുതെന്നും സുതാര്യമായ അന്വേഷണത്തിന് തയ്യാറാകണമെന്നും ലീഗൽ സെൽ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.