ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. അപര്‍ണ ബാലമുരളിയാണ് ആസിഫിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത്. ദിന്‍ജിത്ത് അയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചേര്‍പ്പുളശ്ശേരിക്കടുത്ത്, വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കിഷ്‌കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ഇരുപത്തിയാറാമത്തെ ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. ആസിഫ് അലി, അപര്‍ണ്ണാ ബാലമുരളി, അശോകന്‍, വിജയരാഘവന്‍, ജഗദീഷ്, മേജര്‍ രവി, വൈഷ്ണവി രാജ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, എന്നിവര്‍ ബാഹുല്‍ രമേശ് തിരക്കഥ എഴുതുന്ന ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബാഹുല്‍ രമേശാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും.