കളക്ഷനില്‍ ഓരോ ദിവസവും ഞെട്ടിക്കുകയാണ് ആസിഫ് അലിയുടെ ‘കിഷ്കിന്ധാ കാണ്ഡം’. ചിത്രത്തിന്റെ ആദ്യ ദിനം 45 ലക്ഷം കളക്ഷന്‍ നേടിയ ചിത്രം ഇപ്പോള്‍ കോടികളിലാണ് എത്തി നില്‍ക്കുന്നത്. ഓണം റിലീസായി സെപ്റ്റംബര്‍ 12ന് ആണ് കിഷ്കിന്ധാ കാണ്ഡം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യ ദിനം നാല്പത്തി അഞ്ച് ലക്ഷം രൂപയായിരുന്നു പിന്നീട്, യഥാക്രമം 65 ലക്ഷം, 1.40 കോടി, 1.85 കോടി, 2.57 കോടി എന്നിങ്ങനെയാണ് നേടിയത്. ആറാം ദിനമായ ഇന്ന് ചിത്രം രണ്ട് കോടിയിലേറെ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. വൈകാതെ ചിത്രം പത്ത് കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഷ്കിന്ധാ കാണ്ഡത്തിന്റെ ബോക്സ് ഓഫീസില്‍ കണക്ക് പുറത്ത് വരുമ്പോള്‍ റിലീസ് ചെയ്ത് അഞ്ച് ദിവസത്തെ കണക്ക് പ്രകാരം ഏഴ് കോടിയാണ് കേരള ബോക്സ് ഓഫീസില്‍ നിന്നും കിഷ്കിന്ധാ കാണ്ഡം നേടിയിരിക്കുന്നത്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയരാഘവന്, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.