ചൈനീസ്ജീവിതത്തിന്റെ, സംസ്‌കൃതിയുടെ, നാഗരികതയുടെ സൂക്ഷ്മങ്ങളായ പാളികള്‍ അതീവ ഹൃദ്യമായ രീതിയില്‍ വിടര്‍ത്തിക്കാട്ടുന്ന ഖയാല്‍ സവിശേഷമായ ഒരു വായനാനുഭവം പകരുന്നു. പ്രിയസ്മൃതികളുടെ സുഗന്ധം നിറഞ്ഞുനില്‍പ്പുണ്ട് ഇതിലെങ്ങും. വ്യക്തിഗതങ്ങളായ ഓര്‍മ്മകള്‍ ചരിത്രപരവും സാമൂഹ്യവുമായ മാനം കൈവരിക്കുന്നതിനാല്‍ അങ്ങേയറ്റം മൂല്യവത്താണ്. വ്യത്യസ്തവും അപരിചിതവു മായ ഒരു ജീവിതമേഖലയെ സ്നിഗ്ദ്ധ മധുരമായി ആവിഷ്‌കരിക്കാന്‍ ഫര്‍സാനയ്ക്കു സാധിച്ചിട്ടുണ്ട്. അത്യാകര്‍ഷകമായ ഒരു വസന്തകാല ഉദ്യാനശോഭ ഖയാലിലാകെ കാണാം. ‘ഖയാല്‍’. ഫര്‍സാന. ഡിസി ബുക്‌സ്. വില 189 രൂപ.