കേരളത്തിന്റെ കായികതാരങ്ങൾ ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ വിമാനത്തിൽ പോകും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇതിനുള്ള അവസരം ഒരുക്കി. 20 കായിക താരങ്ങൾക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേർക്കും വിമാന ടിക്കറ്റെടുക്കാൻ തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് മന്ത്രി നിർദേശം നൽകി.വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്രയൊരുക്കാൻ സർക്കാർ ഇടപെടണമെന്ന് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടത്. കായികതാരങ്ങൾക്ക് മന്ത്രി വിജയാശംസകൾ നേർന്നു.
കേരളത്തിന്റെ കായികതാരങ്ങൾ ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ വിമാനത്തിൽ പോകും
