ഐ എസ് എല്ലിൽ ബംഗ്ലൂരു എഫ് സി ക്കെതിരായ മൽസരം പാതിവഴിയിൽ ഉപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്സിനെതിരെ പിഴ ചുമത്തും. 5 കോടി രൂപ പിഴയെന്നാണ് റിപ്പോർട്ട്.ടീമിനെ തിരിച്ചു വിളിച്ച കോച്ചിനെതിരെയും നടപടിയുണ്ടാകും.ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് മത്സരത്തിനിടെ സുനിൽ ഛേത്രി നേടിയ വിവാദ ഗോൾ റഫറി അനുവദിച്ചതിനെ തുടർന്നാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം നിർത്തിവച്ച് മടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറാകുന്നതിനു മുൻപേ ഛേത്രി ഫ്രീകിക്ക് എടുത്തെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ വാദം. എന്നാൽ റഫറി ക്രിസ്റ്റൽ ജോൺ ഛേത്രിക്ക് ഗോൾ അനുവദിക്കുകയായിരുന്നു. ഇതോടെ പരിശീലകന് ഇവാന് വുക്കൊമാനോവിച് ടീമിനെ തിരിച്ചുവിളിച്ചു. ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്സി വിജയിച്ചതായി പിന്നീടു പ്രഖ്യാപിച്ചു.
മൽസരം പാതിവഴിയിൽ ഉപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്സിനെതിരെ പിഴ ചുമത്തും
