അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വീകരിച്ച നടപടിക്കെതിരെ അപ്പീല്‍ നല്‍കി കേരളാ ബ്ലാസ്റ്റേഴ്‌സും കോച്ച് ഇവാന്‍ വുകോമനോവിച്ചും. ബ്ലാസ്റ്റേഴ്‌സിന് നാല് കോടിയും കോച്ച് ഇവാന്‍ വുകോമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ക്ലബ്ബും പരിശീലകനും പരസ്യമായി ഖേദംപ്രകടിപ്പിച്ച ശേഷമാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരുവിനെതിരായ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയ സംഭവത്തില്‍ ഇവാനെ വിലക്കിയതിന് പിന്നാലെ സൂപ്പര്‍ കപ്പില്‍ പുതിയ കോച്ചിന് കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ഇവാന്റെ അസിസ്റ്റന്റായ ഫ്രാങ്ക് ഡോവെനാണ് ബ്ലാസ്‌റ്റേഴിനെ നിലവില്‍ പരിശീലിപ്പിക്കുന്നത്.