കവിത വായിച്ച് മനസ്സിലാവുന്നില്ല എന്നു പറയുന്നവര്‍ ധാരാളം. സാഹിത്യം, സിനിമ, നാടകം, ചിത്രകല എന്നിവയ്ക്കൊക്കെയും ഈ മനസ്സിലാവായ്മ പ്രതികരണമായി കിട്ടാറുണ്ട്. വ്യക്തിപരമായി എന്നോടു വളരെ അടുപ്പമുള്ള പലരും എന്റെ കവിത മനസ്സിലാവാതെ സങ്കടപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു പാട്ടു കേട്ട്, അല്ലെങ്കില്‍ കൊട്ടു കേട്ട്, നൃത്തം കണ്ട് മനസ്സിലായില്ല എന്നു പറയുന്നവര്‍ കുറവായിരിക്കും. നമുക്കു മനസ്സിലാവാത്ത ഭാഷയിലെ പാട്ടായാലും അതു കേട്ടു നമ്മള് മനസ്സിലായില്ല എന്നു പറയാറില്ല. ഈ മനസ്സിലാവലിനെയും മനസ്സിലാവായ്മയെയും ഒന്നു പിന്തുടര്ന്നു നോക്കുന്നത് രസകരമാവും. ‘കവിനിഴല്‍മാല’. പി. രാമന്. ഡി സി ബുക്സ്. വില : 199 രൂപ.