കണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വിസിയുടെ അഭിഭാഷകൻ അനിരുദ്ധ് സംഗനെരിയ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിട്ടുണ്ട്. നാല് ആഴ്ചത്തെ സമയമാണ് വിസി ചോദിച്ചത്. കേസിൽ എതിർകക്ഷിയായ സംസ്ഥാന സർക്കാരും മറുപടി ഫയൽ ചെയ്തിട്ടില്ല.
കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഹർജിക്കാർ.
ഹർജികളിൽ എതിർ കക്ഷിയായ ചാൻസലർക്കും
കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാകും ഹർജികൾ പരിഗണിക്കുക.
കണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ.
