രാജ്യത്തെ പ്രമുഖ ജുവലറി ഗ്രൂപ്പുകളിലൊന്നായ കല്യാണ്‍ ജുവലേഴ്സിന് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സംയോജിത വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 39 ശതമാനം വര്‍ധന. ഇന്ത്യ ബിസിനസില്‍ നിന്നുള്ള വരുമാനത്തില്‍ 41 ശതമാനം വര്‍ധനയുണ്ടായി. സെയിം സ്റ്റോര്‍ സെയില്‍സ് വളര്‍ച്ചയില്‍ കഴിഞ്ഞ പാദത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായി. ഇക്കാലയളവില്‍ 24 കല്യാണ്‍ ഷോറൂമുകള്‍ രാജ്യത്തിനകത്ത് തുറന്നു. കമ്പനിയുടെ മൊത്തം ബിസിനസ് വരുമാനത്തിന്റെ 11 ശതമാനം ഗള്‍ഫ് ബിസിനസില്‍ നിന്നാണ്. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ഗള്‍ഫ് ബിസിനസില്‍ നിന്നുള്ള വരുമാനം ഇക്കാലയളവില്‍ 22 ശതമാനം വര്‍ധിച്ചു. കല്യാണിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ക്യാന്‍ഡിയര്‍ മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 89 ശതമാനം വരുമാന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ ക്യാന്‍ഡിയര്‍ 23 ഷോറൂമുകള്‍ തുറന്നു. കഴിഞ്ഞ പാദത്തില്‍ കല്യാണ്‍ ക്യാന്‍ഡിയര്‍ ഫോര്‍മാറ്റുകളിലായി 46 പുതിയ ഷോറൂമുകള്‍ തുറന്നതോടെ 2024 ഡിസംബര്‍ 31 വരെ കല്യാണിന്റെ മൊത്തം ഷോറൂമുകളുടെ എണ്ണം 349 ആയി. ഇതില്‍ 253 ഷോറൂമുകള്‍ ഇന്ത്യയിലും 36 എണ്ണം ഗള്‍ഫ് രാജ്യങ്ങളിലും ഒരെണ്ണം യു.എസിലുമാണ്. കാന്‍ഡിയര്‍ ഷോറൂമുകളുടെ എണ്ണം മൊത്തം 59 ആയി.