ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ ട്രെയിലര്‍ പുറത്ത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രമാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസാണ് ട്രെയിലര്‍ പുറത്തുവിട്ടത്. 3 മിനുട്ടോളം നീളമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രഭാസിനൊപ്പം ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദിഷ പഠാനി, ശോഭന, അന്ന ബെന്‍ എന്നിങ്ങനെ പല ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള താരനിരയുടെ അകമ്പടിയോടെയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ബുജി എന്ന വാഹനത്തിന്റെ ലോഞ്ചിംഗില്‍ പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെ ഈ ക്യാരക്ടര്‍ ഉള്‍പ്പെടുന്ന മൂന്ന് ഭാഗമുള്ള സീരിസും കല്‍ക്കി 2898 എഡി അണിയറക്കാര്‍ ആമസോണ്‍ പ്രൈം വഴി പുറത്തുവിട്ടിരുന്നു. വിഷ്ണുവിന്റെ ആധുനിക അവതാരമായ ഭൈരവ ആയാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. എഡി 2898ലെ സാങ്കല്‍പിക ലോകത്ത് നടക്കുന്ന കഥയും അവിടെ ഭൈരവ നേരിടുന്ന വെല്ലുവിളിയുമാണ് ചിത്രം പറയുന്നത്. സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുന്നത്. ജൂണ്‍ 27നാണ് ചിത്രം റിലീസാകുന്നത്.