കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ വെളിപ്പെടുത്തലുമായി കുഞ്ഞിനെ കൈവശം വച്ചിരുന്ന ദമ്പതികൾ. രേഖകൾ ഇല്ലാത്തത് കാരണം ,വളർത്താൻ പോലും പറ്റാതെയാകുമെന്ന സ്ഥിതി വന്നപ്പോഴാണ് കുഞ്ഞിന് വേണ്ടി ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ മുന്നിട്ട് ഇറങ്ങിയതെന്ന് തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾ പറയുന്നു. കുഞ്ഞിനെ തട്ടിയെടുത്തതല്ലെന്നും, വിവാഹിതരല്ലാതിരുന്ന കുഞ്ഞിന്റെ മാതാപിതാക്കൾ വളർത്താൻ ഏൽപിച്ചതാണെന്നും ദമ്പതികൾ പറഞ്ഞു. .കുഞ്ഞിനെ തന്നത് മാഫിയകളോ,കള്ളക്കടത്തുകാരോ ചൈൽഡ് കച്ചവടക്കാരോ അല്ല.അവർ അറിയുന്ന ആളുകളായത് കൊണ്ടാണ് കുഞ്ഞിനെ ധൈര്യപ്പെട്ട് എടുത്തത്.ആശുപത്രിയിൽ പോയാലോ,ആധാർകാർഡ് എടുക്കാൻ പോയാലോ ജനനസർട്ടിഫിക്കറ്റ് ആണ് ചോദിക്കുന്നത്.ലീഗൽ ആയി ഒരു രേഖയും ഇല്ല എന്നും ദമ്പതികൾ പറഞ്ഞു.
കുഞ്ഞിനെ വളർത്തിയിരുന്ന തൃപ്പൂണിത്തുറയിലെ ദമ്പതികൾ ഇപ്പോൾ ഒളിവിലാണ് . ഇരുവരുടേയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്