അടുത്ത ബോളിവുഡ് ചിത്രവുമായി നടന്‍ പൃഥ്വിരാജ്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയുടെ പേര് ‘സര്‍സാ മീന്‍’ എന്നാണ്. കാജോള്‍ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രംകൂടിയാണ്. ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ എന്ന കരണ്‍ ജോഹര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്ത കായോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും കേന്ദ്ര കഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ബഡേ മിയാന്‍ ഛോട്ടേ മിയാനി’ലും പൃഥ്വിരാജ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കബീര്‍ എന്ന കഥാപാത്രമായാണ് നടന്‍ എത്തുക.