പ്രകൃതി ദുരന്തം മൂലം വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ജീവനാശത്തിലും മറ്റ് കഷ്ട നഷ്ടങ്ങളിലും കെ.എസ്.എഫ്.ഇ. അഗാധമായി വ്യസനം രേഖപ്പെടുത്തുന്നതായി ചെയര്‍മാന്‍ കെ.വരദരാജനും, മാനേജിങ്ങ് ഡയറക്ടര്‍ ഡോ.സനില്‍ എസ്.കെ.യും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ദുരന്തത്തിന്റെ പാര്‍ശ്വഫലങ്ങളില്‍ നിന്നും വയനാടിനെ കര കയറ്റുന്നതിനാവശ്യമായ സര്‍ക്കാരിന്റെ പരിശ്രമങ്ങളില്‍ കെ.എസ്.എഫ്.ഇ.യും എളിയ നിലയില്‍ പങ്കു ചേരുകയാണെന്നും, അതിന്റെ ഭാഗമായി കെ.എസ്.എഫ്.ഇ. മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്ന് 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കാനും തീരുമാനിച്ചുവെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കെ.എസ്.എഫ്.ഇ. യുടെ പങ്കാളിത്തം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉറപ്പു വരുത്തുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.