കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ അലോഷിയുടെ സംഗീത പരിപാടിയിൽ പാർട്ടി കൊടിയും ചിഹ്നവും പ്രദർശിപ്പിച്ചതിനെ തള്ളി ക്ഷേത്ര ഉപദേശക സമിതി. പാട്ടിനൊപ്പം എൽഇഡി വാളിൽ കൊടിയും ചിഹ്നം കാണിച്ചത് തെറ്റാണെന്ന് ഉപദേശക സമിതി പ്രസിഡന്റ് എസ് വികാസ് പറഞ്ഞു. സംഘാടകർക്ക് സംഭവിച്ച ശ്രദ്ധക്കുറവ് ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തും. ദേവസ്വം ബോർഡിന്റെ വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഉയർന്ന വിവാദങ്ങളിൽ ദു:ഖമുണ്ടെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ അലോഷിയുടെ സംഗീത പരിപാടിയിൽ പാർട്ടി കൊടിയും ചിഹ്നവും പ്രദർശിപ്പിച്ചതിനെ തള്ളി ക്ഷേത്ര ഉപദേശക സമിതി
