സാന്ദ്രതയുടെ വ്യത്യസ്തമേഖലയിലൂടെ ഭൂമിയിലേക്കെത്തുന്ന നക്ഷത്രവെട്ടത്തെ ചിന്തകളുടെ ഊര്‍ജ്ജമാക്കിയുള്ള ഈ കാവ്യ സഞ്ചാരവേളകള്‍ പഞ്ചേന്ദ്രിയരുചികള്‍ക്ക് അപരിചിതവികാരങ്ങള്‍. സ്വര്‍ഗ്ഗം നരകമാകുന്നു, നരകത്തില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നു. വേദവും ഗൂഗിളും ഒരേ പന്തിയിലിരുന്ന് രണ്ട് ബ്രാന്‍ഡുകളുടെ അംബാസഡര്‍മാരാകുന്നു. ഈ അക്ഷരശില്പശാലയില്‍ എപ്പോഴും ഇരിക്കുവാന്‍ കഴിയുന്നില്ല. കാറ്റത്ത് പറക്കുന്ന കൊടിക്കും ബന്ധനമുണ്ടല്ലോ. ഇനിയും കവിയോടൊപ്പം കൂടണമെന്നുണ്ട്. സന്ധ്യയിലേതെങ്കിലും കടല്‍ക്കരയിലോ രാമവര്‍മ്മ ഹോസ്റ്റലിലോ രാമവര്‍മ്മയുടെ വീടായെ ഇവിടെയോ… എവിടെയായാലും നിലാക്കണങ്ങള്‍ വീണ് പതയുന്ന അക്ഷരങ്ങളാകട്ടെ ശിരസ്സ് തണുപ്പാക്കുന്ന ധാര. മുള്‍മുടിയും മുള്ളാണിയും മന്ദാരപ്പൂക്കള്‍പോലെ മൃദുലമായെതിരേല്‍ക്കട്ടെ. തിരികെ നടക്കുമ്പോള്‍ രണ്ടു കടലുകള്‍ ഇരമ്പട്ടെ, ഇനി… ‘കാനല്‍ കവിതകള്‍’. കെ.വി പ്രദീപ് കുമാര്‍. ഗ്രീന്‍ ബുക്‌സ്. വില 513 രൂപ.