സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗാഢബന്ധത്തിന്റെ ഒടുവിലത്തെ തെളിവാണ് അയോധ്യാക്കേസില്‍ രാംലല്ലക്ക് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സി.എസ്. വൈദ്യനാഥനെ കേരള സര്‍ക്കാരിന് വേണ്ടി കെഎസ്ഐഡിസി ചുമതലപ്പെടുത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എം.പി. രക്ഷപ്പെടാന്‍ ആരുമായും സമരസപ്പെടുന്ന അവസ്ഥയിലാണിപ്പോള്‍ മുഖമന്ത്രിയെന്നും, സുപ്രീംകോടതിയില്‍ കെ.എസ്.ഐ.ഡി.സിക്ക് സ്വന്തം സ്റ്റാൻഡിങ് കൗണ്‍സില്‍ ഉള്ളപ്പോഴാണ് ശൂന്യമായ ഖജനാവില്‍നിന്ന് ക്ഷേമപെന്ഷന് പോലും നൽകാന് പണമില്ലാത്തപ്പോള്‍ 25 ലക്ഷം രൂപ മുടക്കി അഭിഭാഷകനെ ഇറക്കുന്നത്. രാംലല്ലയുടെ അഭിഭാഷകനും മാസപ്പടി കേസിലെ അഭിഭാഷകനും ഒന്നായത് യാദൃശ്ചികമല്ലെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
അഭിഭാഷകൻ ഒന്നായതിൽ യാദൃച്ഛികമില്ലെന്ന് കെ സുധാകരൻ
