മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്തേക്കു മുങ്ങിയത് മോദിക്കെതിരേ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് എന്ന് കെ സുധാകരന്. മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കുന്ന സി പി എം സ്ഥാനാര്‍ത്ഥികള്‍ക്കവേണ്ടി പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി പോയത് സ്വന്തം പാര്‍ട്ടിക്കാരോടു ചെയ്ത കൊടുംചതിയാണ്. സി പി എം സ്ഥാനാര്‍ത്ഥികള്‍ പല ഇടത്തും ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബി ജെ പിക്കെതിരേ മത്സരിക്കുന്നുണ്ട്. അവര്‍ക്കു പ്രചാരണം നടത്തുന്ന് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് കാട്ടുന്ന സാമാന്യമര്യാദ പോലും സി പി എമ്മിന്റെ രാജ്യത്തെ ഏക മുഖ്യമന്ത്രി പിണറായി വിജയന് കാട്ടിയില്ലെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്തേക്കു മുങ്ങിയത് മോദിക്കെതിരേ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് എന്ന് കെ സുധാകരന്
