ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പാലക്കാട് കഞ്ചിക്കോട് ബ്രൂവറി പ്ലാന്റ് അനുവദിച്ച മന്ത്രിസഭാ തീരുമാനം അഴിമതിയുടെ ഗന്ധമുള്ളതാണെന്നും ഈ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും കെ സുധാകരന് എം പി . മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയത്. ഇതിന്റെ അടിയന്ത സാഹചര്യം എന്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan