തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് വിമതരായി മത്സര രംഗത്തുളളവർക്ക് നാളെ ഉച്ച വരെ സമയം നൽകുമെന്ന് കോണ്ഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടിയിൽ തന്നെ പിടിച്ചു നിർത്താൻ ശ്രമിക്കും, ഇല്ലെങ്കിൽ പിന്നെ അവർ പാർട്ടിയിൽ ഉണ്ടാവില്ല, പുറത്താക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് തിരിച്ചെടുക്കുന്ന പതിവ് ഇനി വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും പിന്നീട് തിരിച്ചു വരാമെന്നു കരുതി ആരും വിമതരായി മത്സരിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മൂന്ന് കോണ്ഗ്രസ് വിമത സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.
കോണ്ഗ്രസ് വിമതരായി മത്സര രംഗത്തുളളവർക്ക് മുന്നറിയിപ്പുമായി കെ മുരളീധരൻ
