അഹംഭാവത്തിന് കയ്യും കാലുംവെച്ച മേയറാണ് തിരുവനന്തപുരത്തേതെന്ന് കെ മുരളീധരൻ എംപി. മേയർക്കെതിരെ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ മർദ്ദിക്കുന്നു.. ഗുണ്ടകൾക്ക് പൊലീസ് കുടപിടിക്കുകയാണ്. കത്തെഴുതിയത് താനെല്ലന്നാണ് മേയർ പറയുന്നത്. മേയറുടെ ലെറ്റർപാഡും സീലും ഉപയോഗിച്ചാണ് കത്ത് തയ്യാറാക്കിയത്. ഇത് മേയർ അറിഞ്ഞില്ലെങ്കിൽ ഭരണപരമായ കഴിവുകേടാണ്. കോർപ്പറേഷൻ തറവാട് സ്വത്താണോയെന്നും എംപി ചോദിച്ചു.
സംസ്ഥാനത്ത് കോൺഗ്രസ് എംഎൽഎക്ക് ഒരു നിയമം, ഭരണകക്ഷി എം എൽ യ്ക്ക് മറ്റൊരു നിയമം എന്നദ്ദേഹം പറഞ്ഞു.പിണറായി സർക്കാർ സ്റ്റണ്ടും സെക്സും നിറഞ്ഞ ഒരു സിനിമയായി മാറി. സ്വപ്നയുടെ ആരോപണങ്ങളിൽ അന്വേഷണം വേണം. എന്തുകൊണ്ട് കടകംപള്ളിയും ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും അന്വേഷണം നേരിടുന്നില്ല?സ്വപ്നയ്ക്ക് എതിരെ എന്തുകൊണ്ട് സിപിഎം നേതാക്കൾ മാനനഷ്ട കേസ് കൊടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഈ വിദ്വാനെയാണല്ലോ മൂന്ന് കൊല്ലം സാർ എന്ന് വിളിക്കേണ്ടി വന്നതെന്ന് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.