ശശി തരൂർ ഏത് പാർട്ടിയിൽ ആണെന്ന് ആദ്യം തരൂർ തീരുമാനിക്കട്ടെയെന്ന് കെ.മുരളീധരൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ,വിറകുവെട്ടിയവരും വെള്ളം കോരിയവരും ഏറെ ഉണ്ട് മുഖ്യമന്ത്രി കസാരയിലേക്ക് അവരിൽ ഒരാൾ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഏറ്റവുമധികമാളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് തന്നെയാണെന്ന സര്‍വേഫലം കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ തരൂര്‍ പങ്ക് വച്ചിരുന്നു.