കെ. സി വേണുഗോപാലിലൂടെ ആലപ്പുഴ യുഡിഎഫ് തിരിച്ചുപിടിച്ചു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 -ല്‍ 19 മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരിയപ്പോള്‍ എല്‍ഡിഎഫ് വിജയിച്ച ഒരേയൊരു മണ്ഡലമാണ് ആലപ്പുഴ. എന്നാലിത്തവണ 60,000 -ത്തിലധികം വോട്ടിന് താഴെയാണ് ഇടതിന്റെ എ.എം ആരിഫ്. 398246 വോട്ടുമായി കെ. സി വേണുഗോപാൽ മുന്നിട്ട് നിൽക്കുന്നു. ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് ആലപ്പുഴ ലോക്സഭ മണ്ഡലം.
കെ. സി വേണുഗോപാലിലൂടെ ആലപ്പുഴ യുഡിഎഫ് തിരിച്ചുപിടിച്ചു
