മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ രക്ഷപ്പെടാൻ സർക്കാർ സഹായിച്ചുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. കെ സുരേന്ദ്രനെതിരെ തെളിവുണ്ടായിട്ടും നിയമത്തിന്റെ ലൂപ്ഹോൾ ഉപയോഗിച്ച് പോലീസ് രക്ഷപ്പെടുത്തിയെന്ന് അബിൻ വർക്കി ആരോപിച്ചു. കേരളത്തിലെ ആഭ്യന്തര വകുപ്പ് ആർ.എസ്.എസിന് ഔട്ട്സോഴ്സ് ചെയ്ത് കൊടുത്തിരിക്കുന്നുവെന്നും അദ്ദേഹം ഫെയ്ബുക്കിൽ കുറിച്ചു.