സൗത്ത് ഇന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് ജ്യോതിക. വിവാഹ ശേഷം 36 വയതിനിലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജ്യോതിക അഭിനയരംഗത്ത് തിരികെയെത്തിയത്. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം താരം ബോളിവുഡിലേക്കും മടങ്ങിയെത്തുകയാണ്. അജയ് ദേവ്ഗണ്‍,ആര്‍ മാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സൂപ്പര്‍ നാച്ചുറല്‍ ത്രില്ലറിലൂടെയാണ് താരത്തിന്റ തിരിച്ചുവരവ്. പനോരമ സ്റ്റുഡ്യോസ് ആണ് നിര്‍മ്മാണം. ജൂണില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. സംവിധായകന്‍ ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മുംബൈ, ലണ്ടന്‍ എന്നിവിടങ്ങളിലാകും പ്രധാന ലൊക്കേഷന്‍. ഏറ്റവും അടുത്തതായി റിലീസിന് ഒരുങ്ങുന്ന. ജ്യോതികയുടെ ചിത്രം ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലാണ്. ജ്യോതികയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ”ഡോലി സജാ കെ രഹ് ന” എന്ന ഹിന്ദി ചിത്രത്തിലൂടെ 1998 ലാണ് ജ്യോതികയുടെ സിനിമാ അരങ്ങേറ്റം.