രാജ്യത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഒന്നാണ് തൊഴിലുറപ്പ് പദ്ധതി. കൂടുതൽ വേതനം ലഭ്യമാക്കുക, ഒപ്പം തൊഴിൽ സമയങ്ങളിൽ അനുയോജ്യമായ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങളാണ് ഇപ്പോൾ തൊഴിലാളികൾ മുന്നോട്ട് വെക്കുന്നത്. ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‍വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ ചലനം സൃഷ്ടിച്ച കേന്ദ്രപദ്ധതി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആണ് . പദ്ധതി ആരംഭിച്ച് 17 വർഷം പിന്നിട്ടിരിക്കുന്ന ഈ അവസരത്തിൽ പുതിയൊരു കേന്ദ്രബജറ്റ് എത്തുമ്പോൾ ഈ തൊഴിലാളികൾക്കും നിരവധി ആവശ്യങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ വെക്കാനുണ്ട്.
തൊഴിൽ ദിനങ്ങൾ കൂട്ടുക , തൊഴിൽ വേതനം കൂട്ടുക, സമയം ക്രമീകരിക്കുക. അമ്മമാരാണ് കൂടുതലും ജോലിക്കുള്ളത്. അതുകൊണ്ട് 10 മണി മുതൽ 4 മണി വരെ ജോലി സമയം ആക്കിയാൽ അവർക്ക് സൗകര്യപ്രദമാകും. അതുപോലെ തന്നെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കണം. അതാത് മാസം തന്നെ വേതനം ലഭിക്കാനുള്ള സംവിധാനം ഉണ്ടായാൽ ഏറ്റവും നല്ലതെന്നും തൊഴിലുറപ്പ് തൊഴിലാളികൾ പറയുന്നു.