ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. മൈന്റില്‍ പൈന്റിത് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ബേസില്‍ സി ജെ. സന്നിധാനന്ദനാണ് പാടിയിരിക്കുന്നത്. ജിയോ ബേബിയുടേത് തന്നെയാണ് ചിത്രത്തിന്റെ രചന. രചനയ്ക്കും സംവിധാനത്തിനുമൊപ്പം ജിയോ ബേബി ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
കാത്തിരിപ്പിന് വിട നല്‍കി നയന്‍താര വിഘ്നേഷ് വിവാഹ വീഡിയോ ഉടന്‍ പുറത്ത് വിടുമെന്ന് നെറ്റ്ഫ്‌ലിക്‌സ്. ഇപ്പോഴിതാ വിവാഹ വീഡിയോ ഉടന്‍ പുറത്തെത്തുമെന്ന സൂചന നല്‍കി വീഡിയോയുടെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്. നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍ എന്ന പേരിലാണ് ഡോക്യുമെന്ററി എത്തുക. നയന്‍താര- വിഘ്‌നേഷ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്ററി. വിഘ്‌നേഷിന്റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൌഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം മേനോന്‍ ആണ്.
ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് മറ്റൊരു ഫീച്ചറുമായി വാട്സ് ആപ്പ്. ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറച്ചുവെയ്ക്കാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചത്. ഈ മാസം തന്നെ ഇത് യാഥാര്‍ഥ്യമാകും. സെറ്റിങ്സില്‍ കയറി പ്രൈവസിയില്‍ ക്ലിക്ക് ചെയ്ത് ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ലാസ്റ്റ് സീന്‍ ആന്റ് ഓണ്‍ലൈന്‍ എന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്. ലാസ്റ്റ് സീന്‍ സെക്ഷനില്‍ എവരി വണ്‍, കോണ്‍ടാക്ട്സ്, മൈ കോണ്‍ടാക്ട്സ് എക്സെപ്റ്റ്, നോബഡി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ സ്റ്റാറ്റസ് സെക്ഷനില്‍ രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. എവരിവണ്‍, സെയിം ആസ് ലാസ്റ്റ് സീന്‍ എന്നിവയാണ് ഓപ്ഷനുകള്‍. എവരിവണ്‍ ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ലാസ്റ്റ് സീന്‍ സെക്ഷനില്‍ നോബഡിയില്‍ ക്ലിക്ക് ചെയ്യണം. ഓണ്‍ലൈന്‍ പാര്‍ട്ടില്‍ സെയിം ആസ് ലാസ്റ്റ് സീനും തെരഞ്ഞെടുക്കണം.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഗള്‍ഫ് മേഖലയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ക്കെല്ലാം എയര്‍ ഇന്ത്യ കുത്തനെ നിരക്ക് കുറച്ചു. വണ്‍ ഇന്ത്യ വണ്‍ ഫെയര്‍ എന്ന ഓഫര്‍ ഇന്നലെ തുടങ്ങി. 21വരെ ബുക്ക് ചെയ്യാം. ദുബായ് കോഴിക്കോട്, ദുബായ് – കൊച്ചി, അബുദാബി കോഴിക്കോട് 7045 രൂപ, മസ്‌കത്ത് കണ്ണൂര്‍ 7460 എന്നീ ഓഫറുകളാണു കേരളത്തിനുള്ളത്.
രാജ്യത്തെ ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഈ ഓഗസ്റ്റില്‍ ചില മോഡലുകള്‍ക്ക് വമ്പന്‍ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നുതായി റിപ്പോര്‍ട്ട്. ഈ കിഴിവുകള്‍ ക്യാഷ് ഡിസ്‌കൌണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ രൂപത്തിലാണ് ലഭിക്കുക. ടാറ്റ ഹാരിയര്‍, സഫാരി, ടിയാഗോ, ടിഗോര്‍ എന്നീ മോഡലുകള്‍ക്കാണ് ഓഫര്‍. എന്നാല്‍ തങ്ങളുടെ ബെസ്റ്റ് സെല്ലറായ നെക്‌സോണിലോ അതിന്റെ ഇലക്ട്രിക്ക് ശ്രേണിയിലോ കിഴിവുകളൊന്നും ടാറ്റ വാഗ്ദാനം ചെയ്യുന്നില്ല.
വിഷ്ണുശര്‍മ്മാവ് എന്ന പണ്ഡിതന്‍ കുട്ടികള്‍ക്കായി ലളിതമായ ഭാഷയില്‍ രചിച്ചതാണ് പഞ്ചതന്ത്രം. ലോക നീതിശാസ്ത്രവും ശുദ്ധശാസ്ത്രവും സാമാന്യ നാടോടി ചൊല്ലുകളും അനുഭവങ്ങളും എല്ലാം എല്ലാം ഈ മധുരമധുരമായ കഥകളില്‍ ഓളംവെട്ടുന്നു. ഗദ്യപുനരാഖ്യാനം – മാടമ്പ് കുഞ്ഞുകുട്ടന്‍. ഗ്രീന്‍ ബുക്‌സ്. വില 85 രൂപ.
കോവിഡിനു ശേഷം ഏറ്റവുമധികം പ്രചാരം നേടിയ ഒരുപകരണമാണ് പള്‍സ് ഓക്‌സിമീറ്റര്‍. രക്തത്തിലെ ഓക്‌സിജന്റെ അളവ് കണക്കാക്കുന്ന ഉപകരണമാണ് പള്‍സ് ഓക്‌സിമീറ്റര്‍. രോഗിയുടെ വിരലിലാണ് ഈ ഉപകരണം ഘടിപ്പിക്കുക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശ്വാസകോശത്തകരാറുകള്‍ ഉള്ളവര്‍ക്ക് / വീട്ടില്‍ ഓക്‌സിജന്‍ ഉപയോഗിക്കേണ്ടി വരുന്നവര്‍ക്ക് വീട്ടില്‍ വച്ചുതന്നെ ഈ ഉപകരണം ഉപയോഗിക്കാവുന്ന അത്ര ലളിതമായ ഒന്നാണിത്. രോഗിക്ക് തന്നെ മറ്റൊരാളുടെ സഹായമില്ലാതെ ഉപയോഗിക്കാന്‍ കഴിയും. ഒരാള്‍ക്ക് ന്യുമോണിയയുടെ പ്രാരംഭ ഘട്ടത്തില്‍ ഓക്‌സിജന്റെ കുറവ് ഉണ്ടാകാം. എന്നാല്‍ നേരിയ കുറവുകളെ കറക്റ്റ് ചെയ്യാന്‍ ശരീരം ശ്രമിക്കുന്നതുകൊണ്ട് അത്തരുണത്തില്‍ രോഗിക്ക് വലിയ ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങള്‍ പ്രകടമായിരിക്കില്ല. അത്തരം സാഹചര്യങ്ങളില്‍, ശ്വാസംമുട്ടല്‍ തുടങ്ങുന്നതിനു മുന്‍പുതന്നെ രക്തത്തിലെ ഓക്‌സിജന്‍ അളവ് കുറയുന്നത് പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് മനസ്സിലാക്കാം. 94% ന് താഴെയാണെങ്കില്‍ അണുബാധയുള്ളവരുടെ ശ്വാസകോശത്തെ ബാധിച്ചു തുടങ്ങി എന്ന് മനസ്സിലാക്കണം. അപ്പോള്‍ ഓക്‌സിജന്‍ തെറാപ്പി തുടങ്ങണം. 89% ത്തിന് താഴെയാണെങ്കില്‍ ശ്വാസകോശത്തരാറ് അനുമാനിക്കാം. ഇതിലൂടെ ശ്വാസകോശത്തെ അപകടകരമായി ബാധിക്കുന്നതിനു മുന്‍പുതന്നെ വേണ്ട ചികിത്സാ നടപടികളെടുക്കാന്‍ സഹായിക്കുകയും, സങ്കീര്‍ണതകള്‍ തടയാനും ഉപകാരപ്രദമാവുന്നു.