കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ ആണ് നായകനാകുന്നത്. ‘എന്‍ടിആര്‍ 30’ എന്ന് വിളിപ്പേരുള്ള ചിത്രത്തില്‍ ജാന്‍വി കപൂറായിരിക്കും നായിക എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാന്‍വി കപൂര്‍ ചിത്രത്തിനായി വാങ്ങിക്കുക എന്നാണ് റിപ്പോര്‍ട്ട്. 3.5 കോടി രൂപയായിരിക്കും പ്രതിഫലം എന്നും ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. എന്തായിരിക്കും ജൂനിയര്‍ എന്‍ടിആറിന്റെയും ജാന്‍വിയുടെയും കഥാപാത്രങ്ങള്‍ എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജാന്‍വി കപൂറിനെ സ്വാഗതം ചെയ്ത് ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട് ‘എന്‍ടിആര്‍ 30’ന്റെ പ്രവര്‍ത്തകര്‍. ‘എന്‍ടിആര്‍ 30’ 2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. രത്‌നവേലു ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.