ജയിലര്‍ ടീമിന് ആഡംബര കാറുകള്‍ സമ്മാനിച്ച് കലാനിധി മാരന്‍. രജനികാന്തിനും സംവിധായകന്‍ നെല്‍സണും പിന്നാലെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനും പോര്‍ഷെ നല്‍കി കലാനിധി മാരന്‍. 600 കോടിയും കടന്നു മുന്നേറുന്ന ജയിലറിന്റെ അവിസ്മരണീയ സംഗീതം തീര്‍ത്ത സംഗീതസംവിധായകന് പോര്‍ഷെയുടെ മാക്കാന്‍ എസ്‌യുവിയാണ് സണ്‍ പിക്ചേഴ്സിന്റെ സമ്മാനം. രജനിക്ക് ബിഎംഡബ്ല്യു എക്‌സ് 7, നെല്‍സണിന് പോര്‍ഷെ എന്നിവയാണ് സമ്മാനിച്ചതിന് പിന്നാലെയാണ് സംഗീത സംവിധായകന് പോര്‍ഷെ മാക്കാന്‍ കലാനിധിമാരന്‍ നല്‍കിയത്. ബിഎംഡബ്ല്യു ഐ എക്‌സ്, ബിഎംഡബ്ല്യു എക്‌സ് 5, പോര്‍ഷെ മാക്കാന്‍ തുടങ്ങിയ വാഹനങ്ങള്‍ അനിരുദ്ധിനെ കാണിക്കാന്‍ കൊണ്ടുവന്നിരുന്നു അതില്‍ നിന്ന് പോര്‍ഷെയാണ് തിരഞ്ഞെടുത്തത്. പോര്‍ഷെയുടെ താക്കോല്‍ കൈമാറുന്നതിന്റെയും വിഡിയോ സണ്‍പിക്‌ച്ചേഴ്‌സ് പങ്കുവച്ചിട്ടുണ്ട്. മാക്കാന്‍, മാക്കാന്‍ എസ്, മാക്കാന്‍ ജിടി എന്നീ മോഡലുകള്‍ പോര്‍ഷെയുടെ ലൈനപ്പിലുണ്ട്. ഇതില്‍ ഏതു മോഡലാണ് സമ്മാനിച്ചത് എന്നു വ്യക്തമല്ല.