തൃശൂര്‍ വിവേകോദയ സ്കൂളില്‍ വെടിവയ്പ്പുണ്ടായ കേസില്‍ പ്രതി ജഗനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. ഇയാളെ തൃശൂര്‍ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലാക്കും. പൊലീസിന്റെ റിപ്പോര്‍ട്ടും പ്രതിയുടെ കുടുംബത്തിന്റെ അപേക്ഷയും പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയത്. വെടിവയ്പ്പുണ്ടായ വിവേകോദയ സ്കൂളിലെ പൂര്‍വ വിദ്യര്‍ത്ഥിയാണ് മുളയം സ്വദേശി ജഗന്.അമിത ലഹരി ഉപയോഗം മൂലം പ്രതിയ്ക്ക് മാനസികാസ്വാസ്ഥ്യങ്ങളുളളതായാണ് പൊലീസ് നിഗമനം. രണ്ടു വര്‍ഷമായി പ്രതി ചികിത്സയിലാണെന്ന് വീട്ടുകാരും മൊഴി നല്കി. പെല്ലറ്റിന്റെ അവശിഷ്ടങ്ങള്‍ ഒന്നും കിട്ടാത്തതിനാല്‍ ബ്ലാങ്ക് ഫയര്‍ എന്ന നിഗമനത്തില്‍ സ്കൂളില്‍ അതിക്രമിച്ചു കയറിയതിനും ബഹളമുണ്ടാക്കിയതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പ് സ്കൂളില്‍ അടി പിടി ഉണ്ടാക്കിയതിന്റെ പേരില്‍ പേരില്‍ ജഗനെ സ്കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന്റെ വൈര്യഗ്യമാണ് ഇയാളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തൃശൂര്‍ വിവേകോദയ സ്കൂളില്‍ വെടിവയ്പ്പുണ്ടായ കേസില്‍ പ്രതി ജഗനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു
