നാടാകെ വിറപ്പിച്ചുനടന്ന ഒരുവന്‍ മരണപ്പെട്ടതോടെ അയാളുടെ കുടുംബത്തിനേല്‍ക്കേണ്ടിവരുന്നത് സമൂഹത്തില്‍നിന്നുള്ള ഭീകരമായ ആക്രമണവും ഒറ്റപ്പെടുത്തലുമാണ്. അയാളുടെ ഭാര്യയും മക്കളും പ്രതിസന്ധിയെ തരണം ചെയ്യാനാകാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. എന്നാല്‍, ഒരുവള്‍ മാത്രം അദ്ഭുതകരമായി രക്ഷപ്പെടുന്നു. സ്വയം വേണ്ടന്നുവെച്ചിട്ടും ജീവിതം തന്നെ പിടിച്ചുനിര്‍ത്തുമ്പോള്‍ ജീവിക്കാതെ അവള്‍ക്കെന്തു ചെയ്യാന്‍ പറ്റും? ഇത് അവളുടെ കഥയാണ്. വീറോടും വാശിയോടും വൈരാഗ്യത്തോടുംകൂടി ജീവിച്ച പെണ്ണിന്റെ കഥ; അവളുടെ പ്രണയത്തിന്റെയും. വ്യത്യസ്തമായ പ്രണയകഥ പറയുന്ന, രാജു തുരുത്തിയുടെ ഏറ്റവും പുതിയ നോവല്‍. ‘ഇതിഹാസമുദ്ര’. മാതൃഭൂമി ബുക്‌സ്. വില 247 രൂപ.