കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കുറ്റകൃത്യത്തിന്റെ ബുദ്ധികേന്ദ്രം പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയാണെന്ന് എ.ഡി.ജി.പി. കോവിഡിനുശേഷം പത്മകുമാര്‍ കടുത്ത സാമ്പത്തികപ്രശ്നത്തിലായിരുന്നുവെന്നും തട്ടിക്കൊണ്ടുപോകലിന് പ്രതികള്‍ ഒരുവര്‍ഷത്തോളം തയാറെടുപ്പ് നടത്തി, അനുപമ പത്മൻ എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ നിന്നും നല്ല വരുമാനം നേടിയിരുന്ന അനുപമ ആദ്യം കുറ്റകൃത്യത്തെ എതിർത്തിരുന്നെങ്കിലും വരുമാനം കുറഞ്ഞതോടെ തട്ടിക്കൊണ്ടുപോകലിന് കൂട്ടുനിൽക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.