പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടലും കാരണമായതായി സൂചന. സിപിഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് എൻഓസി കിട്ടിയതെന്നും ഇതിനായി കുറച്ചു പണം ചെലവിടേണ്ടി വന്നെന്നും താൻ ദിവ്യയെ അറിയിച്ചിരുന്നതായി പ്രശാന്ത് വിജിലൻസിനും ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർക്കു മൊഴി നൽകി. എൻ ഓ സി വിഷയത്തിൽ നവീൻ ബാബുവിനെ താൻ വിളിച്ചിരുന്നതായി സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം, താൻ നവീൻ ബാബുവിന് പണം കൈമാറി എന്ന് വിജിലൻസിനോട് പറഞ്ഞ പ്രശാന്തിന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. സഹകരണ ബാങ്കിൽ നിന്ന് പണം പിൻവലിച്ചതായി പ്രശാന്ത് പറയുന്നുണ്ടെങ്കിലും ഇതിൻറെ രേഖകളും ഹാജരാക്കിയില്ല. വിജിലൻസ് സംഘം വരുന്ന ദിവസങ്ങളിൽ ദിവ്യയുടെ ഉൾപ്പെടെ രേഖപ്പെടുത്തും.