|മധ്യ ഗാസയിൽ നടത്തിയ റെയ്ഡിൽ ഹമാസ് ബന്ദികളാക്കിയവരെ ഇസ്രയേൽ സൈന്യം മോചിപ്പിച്ചു. ഒക്ടോബറിൽ പിടിയിലായ നാല് പേരെയാണ് മോചിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ഇസ്രയേൽ സൈന്യം വിശദമാക്കി. അതോടൊപ്പം കഴിഞ്ഞ വർഷം കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന കുറ്റവാളികളുടെ പട്ടികയിൽ ഇസ്രായേൽ സൈന്യത്തെ ചേർത്തതായി യുഎൻ. വിശദമാക്കിയിരുന്നു. തീരുമാനം ലജ്ജാവഹമാണെന്നാണ് ഗിലാഡ് മെനാഷെ എർദാൻ പ്രതികരിച്ചത്. യുഎന്നുമായുള്ള ഇസ്രയേലിന്റെ തുടർന്നുള്ള ബന്ധങ്ങളെ തീരുമാനം ബാധിക്കുമെന്നാണ് വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് വെള്ളിയാഴ്ച വിശദമാക്കിയത്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan