അര്‍ജുന്റെ കഥകള്‍ക്ക് മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട അവസാനങ്ങള്‍ ഇല്ല. അവ മിക്കപ്പോഴും ചാക്രികമായി തുടക്കത്തിലേക്ക് ചെന്നുമുട്ടും. നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതുമൊന്നും അത്രമാത്രം ലളിതമോ വിശ്വസനീയമോ അല്ലെന്ന് ഈ കഥകള്‍ താക്കീത് നല്‍കുന്നു. ലോകത്തിന്റെ അനുപാതങ്ങളില്‍ എന്തോ പൊരുത്തക്കേടുണ്ടെന്ന മട്ടിലാണ് ഓരോ കഥയിലെയും വീക്ഷണം. വാക്കിനു പുറകില്‍ അസ്വസ്ഥകരമായ നിഴലുകള്‍ അനങ്ങുമ്പോള്‍ ഉന്മാദത്തിന്റെ ഉയര്‍ന്ന യുക്തി നിങ്ങളുടെ പ്രായോഗികയുക്തിയെ വെല്ലുവിളിക്കുന്നു. ‘ഇസഹപുരാണം’. അര്‍ജുന്‍ അരവിന്ദ്. ഡിസി ബുക്‌സ്. വില 126 രൂപ.