ഇറാനെ ആക്രമിച്ച ഇസ്രായൽ നിലപാട് അന്താരാഷ്ട്ര നിയമത്തിന് എതിരാണെന്ന് മുസ്ലിം ലീഗ്. ഇസ്രായേൽ ഉയർത്തുന്നത് ഭീഷണിയാണെന്നും ഇറാൻ്റേത് പ്രതിരോധമാണെന്നും പികെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും നിലമ്പൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഇസ്രായേൽ വിഷയം ലോക സമാധാനത്തിന് ഭീഷണിയാണെന്നും ഇസ്രായേൽ ചെയ്യുന്നത് അന്താരാഷ്ട്ര മര്യാദയ്ക്ക് എതിരാണെന്നും സാദിഖലി തങ്ങൾ കുറ്റപ്പെടുത്തി. അക്രമത്തിന് തുടക്കമിടുന്നത് ഇസ്രായേലാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
ഇറാനെ ആക്രമിച്ച ഇസ്രായൽ നിലപാട് അന്താരാഷ്ട്ര നിയമത്തിന് എതിരാണെന്ന് മുസ്ലിം ലീഗ്
