ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ക്രിസ്മസിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 6000 രൂപയാണ് സ്വകാര്യ ബസുകളിലെ നിരക്ക് എന്ന് റിപ്പോർട്ട്. നിലവില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളുടെ നിരക്ക് നിശ്ചയിക്കാന്‍ ഏകീകൃത സംവിധാനമോ സര്‍ക്കാര്‍ ഇടപെടലോ ഉണ്ടായിട്ടില്ല. നേരത്തെ ഏജന്‍സികള്‍ വഴിയായിരുന്നു ബുക്കിംഗ്. ഓണ്‍ലൈന്‍ ബുക്കിംഗ് സജീവമായതോടെ സര്‍വീസ് ചാര്‍ജ് അടക്കം നിരക്ക് വീണ്ടും ഉയരുമെന്നാണ് സൂചന.