ഇടിപരീക്ഷയില്‍ അഞ്ചില്‍ അഞ്ചു സ്റ്റാറും നേടി കരുത്തു തെളിയിച്ച് ടൊയോട്ട ഇന്നോവ ഹൈക്രോസ്. ടെസ്റ്റില്‍ മുതിര്‍ന്നവരുടേയും കുട്ടികളുടേയും സുരക്ഷയില്‍ 5 സ്റ്റാര്‍ സുരക്ഷ നേടാന്‍ ഇന്നോവ ഹൈക്രോസിനായി. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ സുരക്ഷ പരീക്ഷിച്ച ആദ്യ ടൊയോട്ട മോഡലാണ് ഇന്നോവ ഹൈക്രോസ്. ബിഎന്സിപിക്കു കീഴില്‍ ഇടിപരീക്ഷക്കെത്തിയ ആദ്യ എംപിവിയും ആദ്യ ഹൈബ്രിഡ് വാഹനവും ഇന്നോവ ഹൈക്രോസ് തന്നെ. മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 32ല്‍ 30.47 പോയിന്റ് നേടാന്‍ ഇന്നോവ ഹൈക്രോസിന് സാധിച്ചു. മുന്നിലെ കൂട്ടിയിടി ടെസ്റ്റില്‍ 16ല്‍ 14.47 പോയിന്റാണ് നേടിയത്. അതേസമയം വശങ്ങളിലെ ഇടിയുടെ സമയത്തും(16/16) സൈഡ് പോള്‍ ടെസ്റ്റിലും മികച്ച പ്രകടനം നടത്താന്‍ ഹൈക്രോസിനായി. കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 45 പോയിന്റാണ് ഹൈക്രോസ് നേടിയത്. ഡൈനാമിക് ടെസ്റ്റിലും(24/24) സിആര്‍എസ് ഇന്സ്റ്റലേഷന് ടെസ്റ്റിലും(12/12) മുഴുവന്‍ പോയിന്റ് നേടാന്‍ ഹൈക്രോസിന് സാധിച്ചു. വെഹിക്കിള്‍ അസസ്മെന്റ് ടെസ്റ്റില്‍ 13ല്‍ 9 പോയിന്റിലേക്ക് ഒതുങ്ങിയതാണ് ആകെ പോയിന്റ് കുറച്ചു കളഞ്ഞത്. 18 മാസവും മൂന്നുവയസും പ്രായമുള്ള കുട്ടികള്‍ക്ക് സമാനമായ ഡമ്മികള്‍ വെച്ചുള്ള സുരക്ഷാ പരിശോധനയും നടന്നു.
ഇടിപരീക്ഷയില്‍ അഞ്ചു സ്റ്റാറും നേടി ഇന്നോവ ഹൈക്രോസ്
